കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ സർഗ്ഗമേളയുടെ ഹൽവാമധുരമായ ഓവറോൾ കലാ കിരീടം അബ്ബാസിയ മദ്രസ്സയ്ക്ക്. സാൽമിയ മദ്രസ്സ രണ്ടാം സ്ഥാനവും ഫഹാഹീൽ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. കണ്ണിമചിമ്മാതെ വേദികൾക്ക് കൂട്ടിരുന്ന കുവൈത്ത് പ്രവാസി കാണികൾ കലോത്സവ പ്രതിഭകൾക്ക് ഹൃദയംകൊണ്ട് പിന്തണയേകി.
കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത വിജയിയായി മുഹമ്മദ് ഇലാശിനെ തെരെഞ്ഞെടുത്തു. ജൂനിയർ വിഭാഗത്തിൽ അയാൻ മുഹമ്മദ് നൌഫലും നേടി. സബ് ജൂനിയറിൽ അയാൻ മുഹമ്മദ് ഷബീറും ആയിശ ഷെറിനും വിജയിയായി. സീനിയർ വിഭാഗത്തിൽ റെനിൻ റഹീസ്, മിസ്ബ സൈനബ് മഠത്തിൽ, അമാൻ ഫർദ്ദീൻ എന്നിവർ വ്യക്തിഗത വിജയികളായി.
സംഗമം ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. അമീർ, അൻസാരി അബ്ദുറഹിമാൻ, നിരവധി പ്രമുഖർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് പാനായിക്കുളം, ഉപാധ്യക്ഷൻ സിദ്ധീഖ് മദനി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഫിറോസ് ചുങ്കത്തറ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളും സ്റ്റുഡൻസ് വളണ്ടിയർ സംഘവും പരിപാടികൾ നിയന്ത്രിച്ചു.
വിവിധ കാറ്റഗറിയിൽ കുരുന്നുകളുടെ വൈവിധ്യമായ പരിപാടികൾ സംഗമത്തിന് മാറ്റ്കൂട്ടി. ഔക്കാഫ് മത കാര്യ വകുപ്പിൻറെ കീഴിലുള്ള റിഗ്ഗയിലെ വിശാലമായ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പുതിയ അഡ്മിഷന് ബന്ധപ്പെടുക 97562375 (അബ്ബാസിയ), 94970233 (സാൽമിയ), 69054515 (ഫഹാഹീൽ)